സ്‌നാപ് ഡീല്‍ ജീവനക്കാരിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

snap dealദില്ലി: സ്‌നാപ് ഡീല്‍ ജീവനക്കാരിയായ 25കാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വെച്ചാണ് ദീപ്തിശര്‍ണയെന്ന യുവതിയെ ബുധനാഴച രാത്രി എട്ടരമണിയോടെ കാണാതായിരുക്കുന്നത്. രാത്രിയില്‍ വൈശാലി മെട്രോ റെയില്‍വേസ്‌റ്റേഷന്‍ പരിസരത്താണ് ഇവരെ അവസാനമായി കണ്ടത്.
ഗാസിയബാദ് പോലീസന്റെ പത്തോളം സംഘങ്ങള്‍ യുവതിക്കായി തിരിച്ചലാരംഭിച്ചിട്ടുണ്ട്. കൂടാതെ സ്‌നാപ്ഡീല്‍ കമ്പനിയും അവരുടെ സ്വന്തം നിലയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഇവര്‍ നവമാധ്യമങ്ങിളിലുടെയും പ്രചരണം ആരംഭിച്ചിട്ടുണ്ട്.
പോലീസ് വൈശാലി റെയില്‍വേസ്‌റ്റേഷന് സമീപത്തുള്ള കാടുകളിലും മറ്റും പരിശോധന നടത്തുന്നുണ്ട് ഇതിനിടെ ദീപ്തിയുടെ ഫോണിലെ സിം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ പെണ്‍കുട്ടി അവസാനമായി ഫോണില്‍ സംസാരിച്ചത്. ബംഗ്ലൂരിലെ ഒരു സുഹൃത്തുമായും പെണ്‍കുട്ടിയെ ഗാസിയാബാദ് പഴയ ബസ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കുയുമായിരുന്ന പിതാവുമായാണ്. ആ സമയത്ത് പെണ്‍കുട്ടി ഒരു ഓട്ടോയിലാണ് സഞ്ചരിക്കുന്നുവെന്നും ഓട്ടോറിക്ഷ വഴിതെറ്റിച്ചുകൊണ്ടുപോകുന്നതിനെതിരെ ഉച്ചത്തില്‍ തര്‍ക്കിക്കുന്നത് കേട്ടുവെന്നും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഈ ഓട്ടോറിക്ഷയെതെന്ന് കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഏറെ തിരക്കുള്ള വൈശാലി മെട്രോ റെയില്‍വേസ്‌റ്റേഷന്‍ പരിസരത്തെ സിസിടിവി പ്രവര്‍ത്തനരഹതിയാരുന്നുവെന്നതും പോലീസിന്റെ അന്വേഷണത്തെ ബാധിക്കുന്നുണ്ട്.