ന്യൂയോര്‍ക്കില്‍ മെട്രോ ട്രെയിന്‍ പാളം തെറ്റി 4 മരണം

ന്യൂയോര്‍ക്ക് സിറ്റി : ന്യൂയോര്‍ക്കില്‍ മെട്രോ ട്രെയിന്‍ പാളം തെറ്റി 4 പേര്‍ മരണമടഞ്ഞു. അപകടത്തില്‍ 63 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സ്‌പൈറ്റണ്‍ ഡൈവില്‍ സ്റ്റേഷന് സമീപം ഞായറാഴ്ച രാവിലെ ഏഴു മണിക്കാണ് അപകടം നടന്നത്. 8 ബോഗിയുള്ള ട്രെയിനിന്റെ 7 ബോഗികളും തെന്നിമാറി.