മാവോയിസ്‌റ്റ്‌ നേതാവ്‌ രൂപേഷ്‌ പിടിയില്‍


തിരു: മാവായസ്റ്റ്‌ നേതാവ്‌ രൂപേഷടക്കം 5 പേര്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയില്‍ കോയമ്പത്തൂരിനടുത്തെ ഒരു ഗ്രാമത്തില്‍ വെച്ചാണ്‌ ഇവര്‍ പിടിയിലായത്‌. രൂപേഷിന്റെ ഭാര്യ ഷൈന, മലയാളിയായ അനുപ്‌, മാവോയിസ്‌റ്റ്‌ നേതവ്‌ വിരമണി എന്നവരും പിടിയിലായിട്ടുണ്ട്‌.
ആന്ധ്ര, തമിഴ്‌നാട്‌, കേരള പോലീസുകളുടെ സംയുക്തനീക്കമാണ്‌ ഇവരെ കുടക്കിയത്‌, കുറച്ചുദിവസങ്ങളായി ഇവരുടെ നീക്കങ്ങളെ കുറിച്ച്‌ ദൗത്യസേനക്ക്‌ വ്യക്തമായ വിവരം ലഭിച്ചിരുന്നു. രഹസ്യയോഗം ചേരുന്നതിനിടെയാണ്‌ ഇവര്‍ പിടിയിലായതെന്നാണ്‌ പോലീസ്‌ നല്‍കുന്ന വിവരം. ഇവരെ ഇപ്പോള്‍ തമിഴ്‌ാനട്‌ പോലീസിന്റെ ക്യൂബ്രാഞ്ച്‌ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തുവരികയാണ്‌.

രൂപേഷിന്റെ അറസ്റ്റ്‌ പോലീസ്‌ സ്ഥിതീകരിച്ചിട്ടുണ്ട്‌. ഡിജിപി ബലസുബ്രഹ്മണ്യന്‍ തന്നെയാണ്‌ മാധ്യമങ്ങളോട്‌ ഇക്കാര്യം പറഞ്ഞത്‌. ഈ അറസ്റ്റ്‌ കേരളത്തിലെ മാവോയിസറ്റ്‌ പ്രവര്‍ത്തനങ്ങളുടെ മുനയൊടിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. 2004 മുതല്‍ തീവ്ര ഇടതുപക്ഷസംഘടനകളുടമായി ബന്ധമുള്ള രൂപേഷിനെ 2008 മുതലാണ്‌ ഒളിവ്‌ല്‍ പോയത്‌. ഈകാലഘട്ടത്തില്‍ ആന്ധ്രയിലെ മാവോയിസ്‌റ്റ്‌ കേന്ദ്രങ്ങളിലെത്തിയ രൂപേഷ്‌ ആയുധപരിശീലനവും നടത്തിയിട്ടുണ്ടെ്‌ന്നാണ്‌ പോലീസിന്‌ ലഭിച്ച വിവരം. പെരമ്പാവുരില്‍ പിടിയിലായ മാവോയിസ്‌റ്റ്‌ കേന്ദ്രനേതാവിന്‌ താമസമൊരിക്കിക്കെടുക്കല്‍, നിലമ്പൂരിലെ ട്രെയിന്റ അട്ടിമറി നീക്കം, കഴിഞ്ഞ വര്‍ഷമുണ്ടായ ്‌ഫോറസ്‌റ്റ്‌ റെയിഞ്ച്‌ ഓഫീസ്‌ ആക്രമണം തുടങ്ങി്‌.കേരളത്തിനകത്തും പുറത്തും രൂപേഷിനെതിരെ കേസുകള്‍ നിലവിലുണ്ട്‌. ഇതില്‍ ഭൂരിഭാഗം കേസുകളിലും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്‌. രൂപേഷിന്റെ ശരിയായ രേഖാചിത്രം പോലും തയ്യാറാക്കാന്‍ പോലീസിനായിരുന്നില്ല. കേരളത്തില്‍ മാവോയിസ്‌റ്റുകള്‍ക്കെതിരെയുള്ള നീക്കം പോലീസ്‌ ശക്തമാക്കിയതോടെയാണ്‌ രൂപേഷ്‌ തമിഴ്‌നാട്ടിലേക്ക്‌ നീങ്ങിയിത്‌.