തിരുനെല്ലിയില്‍ മാവോയിസ്‌റ്റുകള്‍ റിസോര്‍ട്ട്‌ തകര്‍ത്തു


Maoistമാനന്തവാടി : തിരുനെല്ലിയിലെ അഗ്രഹാരം റിസോര്‍ട്ട്‌ മാവോയിസ്‌റ്റുകള്‍ തകര്‍ത്തു. ചൊവ്വാഴ്‌ച പുലര്‍ച്ച മൂന്നരയോടെ റിസോര്‍ട്ടിലെത്തിയ ഒരു സംഘമാണ്‌ റസ്‌റ്റോറന്റിന്റെയും ഗെയിം ഹാളിന്റെയും ചില്ലുകളും ഫ്രണ്ട്‌ ഓഫിസിലെ പ്രിന്റര്‍, കമ്പ്യൂട്ടര്‍,. ലാന്റ്‌ ഫോണ്‍, എന്നവയല്ലാം നശിപ്പി്‌ച്ചത്‌.

റിസോര്‍ട്ടിനോട്‌ ചേര്‍ന്ന കമ്പിവേലി തകര്‍ത്താണ്‌ സംഘം അകത്തുകയറിയത്‌. കാട്ടാനയുടെ ആക്രമണമാണെന്ന്‌ കരുതി പുറത്തിറങ്ങിയ ജീവനക്കാര്‍ മാവോയിസ്‌റ്റ്‌ സംഘത്തെ കണ്ടതോടെ മുറിയിലേക്ക്‌ പിന്‍വാങ്ങുകയായിരുന്നു ജര്‍മനിയില്‍നിന്നടക്കമുള്ള വിദേശസഞ്ചാരികള്‍ ഈ സമയത്ത്‌ റിസോര്‍ട്ടിലുണ്ടായിരുന്നു. സിപിഐ മാവോയിസ്‌റ്റ്‌ പത്താം വാര്‍ഷികം വിപുലമായി ആഘോഷിക്കുക എന്ന തലക്കെട്ടോടെയുള്ള കാട്ടുതീ ബുള്ളറ്റിന്റെ 14ാം ലക്കം റിസോര്‍ട്ടിന്റെ ഗേറ്റില്‍ പതിച്ചിട്ടുണ്ട്‌.

ജില്ല പോലീസ്‌ ഓഫീസര്‍ പുട്ട വിമലാദിത്യ, കോഴിക്കോട്‌ വയനാട്‌ ഇന്റലിജന്‍സ്‌ ഡിവൈഎസ്‌പിമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു,