മംഗള്‍യാന്‍ അഞ്ചാം ഘട്ടവും വിജയം കണ്ടു

mangalyaanന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മംഗള്‍യാന്‍ അഞ്ചാം ഘട്ടവും വിജയകരമായി പിന്നിട്ടു. ഭൂമിയില്‍ നിന്ന് 1, 92, 874 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് മംഗള്‍യാന്‍ പേടകത്തെ വിജയകരമായി എത്തിച്ചത്. തടസ്സങ്ങളൊന്നും ഇല്ലാതെ ഇന്ന് പുലര്‍ച്ചെയാണ് അഞ്ചാം ഘട്ടം പിന്നിട്ടതെന്ന് ഐഎസ്ആര്‍ഒ അിറയിച്ചു.

പുതിയ ഭ്രമണപഥതിലെത്തിക്കാന്‍ പേടകത്തിലെ യന്ത്രം 243 സെക്കന്‍ഡ് പ്രവര്‍ത്തിപ്പിച്ചാണ് പ്രവേഗം നല്‍കിയത്. നാലാം ഘട്ടത്തില്‍ 1,18,642 കിലോമീറ്റര്‍ അകലെയുള്ള സഞ്ചാര വഴിയിലായിരുന്നു ഉപഗ്രഹം. നാലാം ഘട്ടത്തില്‍ പരാജയം നേരിട്ടതിനെ തുടരന്ന് രണ്ടാമത്തെ തവണയാണ് ഉപഗ്രഹത്തെ ലക്ഷ്യത്തില്‍ എത്തിച്ചത്.

അടുത്ത നിര്‍ണ്ണായക ദിവസം ഡിസംബര്‍ ഒന്നാണ്. അന്ന് പേടകത്തെ ഭൂമിയുടെ ആകര്‍ഷണ വലയത്തിന് പുറത്തെത്തിച്ചശേഷം ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള യാത്ര ആരംഭിക്കും. ചൊവ്വയുടെ ഭ്രമണപഥത്തില്‍ 274 ദിവസം കൊണ്ടാണ് ഉപഗ്രഹം എത്തുക.