പീഡിപ്പിക്കാന്‍ വന്ന യുവാവിന്റെ ലിംഗം പെണ്‍കുട്ടി മുറിച്ചെടുത്തു

Untitled-1 copyമീററ്റ്‌: പീഡിപ്പിക്കാന്‍ വന്ന യുവാവിന്റെ ലിംഗം പെണ്‍കുട്ടി മുറിച്ചുമാറ്റി. സംഭവം നടന്നത്‌ മീററ്റിലാണ്‌. പതിനേഴുകാരിയായ പെണ്‍കുട്ടി വീട്ടില്‍ കക്കൂസില്ലാത്തതിനാല്‍ വെളിപ്രദേശത്തേക്ക്‌ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോയപ്പോഴാണ്‌ സംഭവം.

പെണ്‍കുട്ടിയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തിന്റെ വരുതിയില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി ശരിക്കും പണികൊടുത്താണ്‌ വിട്ടത്‌. പെണ്‍കുട്ടിക്ക്‌ നേരെ ഉയര്‍ത്തിയ കത്തി പിടിച്ചുവാങ്ങി യുവാവിന്റെ ലിംഗം പെണ്‍കുട്ടി മുറിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന്‌ യുവാവിന്റെ അലറിക്കരച്ചില്‍ കേട്ട ഗ്രാമവാസികള്‍ ഓടിയെത്തിയപ്പോഴാണ്‌ സംഭവം കണ്ടത്‌. ഉടന്‍ തന്നെ ഇവര്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമായി തുടരുകാണ്‌.

അതെസമയം പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്‌. കക്കൂസില്ലാത്തതിനെ തുടര്‍ന്ന്‌ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പുറത്തു പോകുന്ന സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള ആക്രമണങ്ങള്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്‌.