സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് നേരെ ഭര്‍ത്താവ് ആസിഡൊഴിച്ചു

കൊല്ലം: സ്ത്രീധനം നല്‍കണമെന്നാവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവ് ആസിഡൊഴിച്ച് പൊള്ളിച്ചു. കൊല്ലം പിറന്തൂര്‍ സ്വദേശി ധന്യയെയാണ് ഭര്‍ത്താവ് ബിനുകുമാര്‍ ആസിഡൊഴിച്ച് പൊളളിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ധന്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തെ തുടര്‍ന്ന് ബിനുകുമാര്‍ ഒളിവിലാണ്. സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ നിരന്തരം ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നതായി ധന്യ പറഞ്ഞു. തന്നെ ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് ഇയാള്‍ ആസിഡൊഴിച്ചതെന്നും ധന്യ പറഞ്ഞു. രണ്ട് ലക്ഷം രൂപകൂടി കൊണ്ടുവരണം എന്നായിരുന്നു ബിനുകുമാറിന്റെ ആവശ്യം.

ഇയാള്‍ക്കെതിരെ കേസെടുത്ത ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്.