തിരൂരില്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസിടിച്ച് യുവതി മരിച്ചു

തിരൂര്‍: ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസിടിച്ച് യുവതി മരിച്ചു. കൂട്ടായി നായര്‍ തോട് സ്വദേശി വേറൂര്‍ ഇബ്രാഹിം എന്ന ഇമ്പായിയുടെ ഭാര്യ അസ്മ(45)യാണ് മരിച്ചത്. ഇബ്രാഹിം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കൂട്ടായി പള്ളി വളവില്‍ വെച്ച് അപകടം സംഭവിച്ചത്. താനൂരില്‍ നിന്നും അംവാദ് വള്ളത്തിലെ തൊഴിലാളികളുമായി പടിഞ്ഞാറെക്കരയിലേക്ക് പോവുകയായിരുന്ന കെ എല്‍ 10 എസ്4143 നമ്പര്‍ സ്വകാര്യ ബസ്സ് എതിരെ വന്ന ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ യുവതിയുടെ ദേഹത്തൂടെ ബസിന്റെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മക്കള്‍: സിദിയാസ്, ഷബ്‌ന, ഷാമില്‍.

Related Articles