Section

malabari-logo-mobile

തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം ഇന്ന്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന്‌ മുതല്‍

HIGHLIGHTS : മലപ്പുറം: തദ്ദേശ സ്വയഭരണ സ്ഥാപനത്തിലേയ്‌്‌ക്കുള്ള തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം ഇന്ന്‌ ( ഒക്ടോബര്‍ ഏഴ്‌) പ്രസിദ്ധീകരിക്കും. കേരള പഞ്ചായത്ത്‌ രാജ്‌ ആക്ട്...

Polling officers check electric voting machines to be used in the first phase of elections, in Hyderabad, India, Wednesday, April 15, 2009. Thousands of troops fanned out across parts of India on Wednesday, a day ahead of elections to determine who will lead the country as the global economic slump threatens to undo two decades of growth. (AP Photo/Mahesh Kumar A.)മലപ്പുറം: തദ്ദേശ സ്വയഭരണ സ്ഥാപനത്തിലേയ്‌്‌ക്കുള്ള തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം ഇന്ന്‌ ( ഒക്ടോബര്‍ ഏഴ്‌) പ്രസിദ്ധീകരിക്കും. കേരള പഞ്ചായത്ത്‌ രാജ്‌ ആക്ട്‌ സെക്‌ഷന്‍ 49 പ്രകാരവും മുന്‍സിപ്പല്‍ ആക്ട്‌ സെക്‌ഷന്‍ 105 പ്രകാരവും സംസ്ഥാന തെരഞ്ഞെടുപ്പ്‌ .

കമ്മീഷനാണ്‌ ഗസറ്റ്‌ വിജ്ഞാപനം പ്രസിദ്ധീകരിക്കുക. ഇതേ തുടര്‍ന്ന്‌ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ല കലക്ടരുടെ ഓഫീസിലും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്‌ നഗരസഭ ഓഫീസുകളിലും നോട്ടീസ്‌ ബോര്‍ഡില്‍ വിജ്ഞാപനം പ്രദര്‍ശിപ്പിക്കും. ഒക്ടോബര്‍ മൂന്നിനാണ്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. ഇന്ന്‌ മുതല്‍ 14 വരെ രാവിലെ 11 മുതല്‍ മൂന്ന്‌ വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. റിട്ടേണിങ്‌ ഓഫീസര്‍ക്കോ അസിസ്‌റ്റന്റ്‌ റിട്ടേണ്‍ ഓഫീസര്‍ക്കോ അവരുടെ ഓഫീസുകളില്‍ ഹാജരായാണ്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്‌.

sameeksha-malabarinews

തെറ്റായ വിവരങ്ങള്‍ നല്‍കുന്നത്‌്‌ ശിക്ഷാര്‍ഹം

നാമനിര്‍ദേശ പത്രികയില്‍ സ്ഥാനാര്‍ഥി സ്വത്ത്‌, വിദ്യാഭ്യാസ യോഗ്യത, നിലവിലെ കോടതി കേസുകള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ എന്നിവ തെറ്റായി നല്‍കുന്നത്‌ ഇന്ത്യന്‍ ശിക്ഷാനിയമം 177 വകുപ്പ്‌ പ്രകാരം ശിക്ഷാര്‍ഹമാണ്‌. നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ പൂര്‍ണമായിരിക്കണം. ഒരു സ്ഥാനാര്‍ത്ഥിക്ക്‌ പരമാവധി മൂന്ന്‌ പത്രികള്‍ സമര്‍പ്പിക്കാം. ഒരു സ്ഥാനാര്‍ഥിക്ക്‌ ഒരു സ്ഥാനത്തേക്ക്‌ ഒന്നിലധികം വാര്‍ഡുകളില്‍ അപേക്ഷ സമര്‍പ്പിക്കാനാവില്ല. എന്നാല്‍ വ്യത്യസ്‌ത സ്ഥാനങ്ങളിലേയ്‌ക്ക്‌ വ്യത്യസ്‌ത വാര്‍ഡുകളിലായി അപേക്ഷിക്കാം. ഗ്രാമപഞ്ചായത്തിലേയ്‌ക്ക്‌ മത്സരിക്കുന്നതിന്‌ 1000 രൂപയും ബ്ലോക്ക്‌ പഞ്ചായത്തിലേക്ക്‌ 2000 രൂപയും ജില്ലാ പഞ്ചായത്തിലേക്ക്‌ 3000 രൂപയും കെട്ടിവെയ്‌ക്കണം. പട്ടിക ജാതി,പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക്‌ 50 ശതമാനം ഇളവ്‌ ലഭിക്കും.
സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അധികാരികളുടെ സാക്ഷ്യപത്രത്തോടെ ഹാജരാക്കണം. ഓരു സ്ഥാനാര്‍ഥിക്കൊപ്പം മൂന്ന്‌ അകമ്പടി വാഹനങ്ങള്‍ മാത്രമാണ്‌ റിട്ടേണിങ്‌ ഓഫീസറുടെ ഓഫീസിന്റെ നൂറ്‌ മീറ്റര്‍ ചുറ്റളവില്‍ പ്രവേശനം അനുവദിക്കുന്നത്‌. പത്രിക സമര്‍പ്പണവേളയില്‍ റിട്ടേണിങ്‌ ഓഫീസറുടെ മുറിയിലേയ്‌ക്ക്‌ സ്ഥാനാര്‍ഥി ഉള്‍പ്പടെ നാല്‌ പേര്‍ക്ക്‌ മാത്രമേ പ്രവേശനമുള്ളൂ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!