ദോഹയില്‍ ആത്മഹത്യക്ക് ശ്രമിച്ച് ചികത്സയിലായിരുന്ന മലയാളിയുവാവ് മരിച്ചു

Untitled-1 copyദോഹ: ആത്മഹത്യ ശ്രമം നടത്തി ഗുരുതരാവസ്ഥയില്‍ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തൊടുപുഴ വണ്ണപ്പുറം സ്വദേശി ജെയ്‌മോന്‍ ജോസഫ് (37) ആണ് മരിച്ചത്.

ഭാര്യയും നാല് വയസുള്ള കുട്ടിയുമുണ്ട്. സ്‌റ്റെര്‍ലിങ് ഗ്രൂപ്പില്‍ പര്‍ച്ചേസ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വര്‍ഷമായി ദോഹയിലുണ്ട്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.