തിരൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ 2 പേര്‍ക്ക്‌ പരിക്കേറ്റു

തിരൂര്‍: വെട്ടം പച്ചാട്ടിരിയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു. ചൊവ്വാഴ്‌ച വൈകീട്ട്‌ ഏഴുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. തിരൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന സ്‌കൂട്ടര്‍ പച്ചാട്ടിരിയില്‍ നിന്നും പൂങ്ങോട്ടുകുളം ഭാഗത്തേക്ക്‌ പോവുകയായിരുന്ന ബൈക്കുമാണ്‌ കൂട്ടിയിടിച്ച്‌ അപകടം സംഭവിച്ചത്‌.

ഇടിയെ തടര്‍ന്ന്‌ ബൈക്ക്‌ യാത്രികര്‍ തെറിച്ചു വീണു. സാരമായി പരിക്കേറ്റ പച്ചാട്ടിരി സ്വദേശി പ്രകാശന്‍ അടക്കം രണ്ടുപേരെ തിരൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.