തിരൂര്‍ ബിബിന്‍ വധം; ഒരാള്‍ കൂടി അറസ്റ്റില്‍

തിരൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായ ആലത്തിയൂര്‍ ബിബിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കൂട്ടായി കടവ് വളപ്പില്‍ ഫുവാദി(29) ആണ് പിടിയിലായത്. അതോടെ ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 13 ആയി.

എസ്ഡിപിഐ പ്രവര്‍ത്തകനായ ഫുവാദിയെ തമിഴ്‌നാട്ടിലെ തൃച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് പിടികൂടിയത്. പിടിയിലാകാനുള്ള പ്രതികള്‍ കേരളത്തിനുപുറത്ത് ഒളിവില്‍ കഴിയുകയാണെന്ന സൂചന ലഭിച്ചതായി സിഐ പറഞ്ഞു.

ഫുവാദിനെ കൊലപാത ഗൂഢാലോചന നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തിരൂര്‍ മജിസ്‌ട്രേട്ടിന്റെ ചുമതലയുള്ള പൊന്നാനി മജിസ്‌ട്രേറ്റ് ഇയാളെ റിമാന്‍ഡ് ചെയുതു.

കൊല്ലപ്പെട്ട ബിബിന്‍ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയായിരുന്നു.