മൂന്ന്‌ പേര്‍ക്കൂകൂടി ഡിഫ്‌തീരിയ

മലപ്പുറം: ഡിഫ്‌തീരിയ രോഗ ലക്ഷണങ്ങളോടെ ജില്ലയില്‍ നിന്ന്‌ മൂന്ന്‌ പേരെ കൂടി ജൂലൈ 26 ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുളിക്കല്‍, പടിഞ്ഞാറ്റുമുറി, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ ഇവര്‍. ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ആകെ ഡിഫ്‌തീരിയ കേസുകള്‍ രണ്ട്‌ മരണം ഉള്‍പ്പെടെ 72 ആയി. ഇവരില്‍ 19 പേരുടെ രോഗമാണ്‌ സ്ഥിരീകരിച്ചത്‌.