നവ്യാനുഭവമായി വിദ്യാര്‍ത്ഥികളുടെ  നിയമസഭാ സന്ദര്‍ശനം

താനൂര്‍: കേരള നിയമസഭയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ക്ഷണം സ്വീകരിച്ച് സഭയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഊഷ്മള സ്വീകരണം. നിയോജക മണ്ഡലത്തിലെ 94 വിദ്യാര്‍ത്ഥികളാണ് വി. അബ്ദുറഹിമാന്‍ എം.എല്‍.എയുടെ പിന്തുണയോടെ തിരുവനന്തപുരത്തെത്തിയത്. 14 അധ്യാപകരും ഇവര്‍ക്കൊപ്പമുണ്ട്.

നിയമസഭാ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി, സ്പീക്കര്‍, വിദ്യാഭ്യാസ മന്ത്രി, ഫിഷറീസ് വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ്, ്‌നിയമസഭാ സെക്രട്ടറി എന്നിവരുമായി കുട്ടികള്‍ സംവദിച്ചു. കൂടാതെ നിയസഭയുടെ മുന്നില്‍ നിന്നും മുഖ്യമന്ത്രി, എം.എല്‍.എമാര്‍ എന്നിവര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ കഴിഞ്ഞതും വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആഹ്ലാദം നല്‍കി. തലസ്ഥാനത്തെ വിനോദ കേന്ദ്രങ്ങളും സന്ദര്‍ശിച്ച ശേഷം  സംഘം മടങ്ങും.