സൗഹൃദം ഒരിക്കല്‍ കൂടി… പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

പെരുവള്ളൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 1995-96 ബാച്ച് പൂര്‍വ്വ വിദ്യാര്ഥികള്‍ സംഗമിച്ചു. ചടങ്ങില്‍ പ്രധാന അദ്ധ്യാപകന്‍ ശശി മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിശ്വന്‍ പി പരിപാടിയില്‍ അദ്ധ്യക്ഷം വഹിച്ചു. ജിഷ കെ.പി സ്വാഗതം പറഞ്ഞു.
തുടര്‍ന്ന്‍  അധ്യാപകരായിരുന്ന ബാല കൃഷ്ണന്‍ മാസ്റ്റര്‍, നീല കണ്ടന്‍ മാസ്റ്റര്‍, പത്മനാഭന്‍ മാസ്റ്റര്‍, മുഹമ്മദ്‌ മാസ്റ്റര്‍, വിമലന്‍ മാസ്റ്റര്‍, രാമചന്ദ്രന്‍ മാസ്റ്റര്‍, ഹനീഫ മാസ്റ്റര്‍, അസീസ്‌ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  അധ്യാപകര്‍ക്കുള്ള ആദരിക്കല്‍ ചടങ്ങും നടത്തി. ശേഷം പൂര്‍വ്വ വിദ്യാര്ത്ഥികളുടെ സൗഹൃദ വിരുന്നു സംഘടിപ്പിച്ചു.