മലപ്പുറത്തെ ഇ അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വം ഇന്ന് അന്തിമ തീരുമാനം

e-ahammedമലപ്പുറം : മുസ്ലീം ലീഗിന്റെ പ്രദേശിക ഘടകങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അനശ്ചിതത്വം തുടരുന്ന മലപ്പുറ മണ്ഡലത്തിലെ ഇ അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വം സബന്ധിച്ച അന്തിമ തീരൂമാനം ഇന്നുണ്ടാകും. ഈ തീരുമാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ ഇ അഹമ്മദിനെ അറിയിക്കും.

അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയരുന്നതിനിടെ ഇന്നലെ അദ്ദേഹം പാണക്കാട്ടെത്തി ഒരിക്കല്‍ കൂടി മത്സരിക്കാന്‍ അവസരം തരണമെന്നും മുസ്ലീം ലീഗിന്റെ അഖിലേന്ത്യ പ്രസിഡന്റായ തന്നെ അപമാനിച്ച് ഇറക്കിവിടെരുതെന്നും അപേക്ഷച്ചിരുന്നു. പ്രാദേശിക എതിര്‍പ്പുകള്‍ മുമ്പും ഉണ്ടാവാറുണ്ടെന്നും അതല്ലാം അവഗണിച്ച് കേന്ദ്രനേതാക്കള്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടെന്നും അവരല്ലാം വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു പോയിട്ടുണ്ടെന്നും അദ്ദേഹം തങ്ങളെ ധരിപ്പിച്ചു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഇനിയും ഒരു വട്ടം കൂടി തന്നെ മത്സരിപ്പിക്കെണമെന്നും ആവിശ്യപ്പെട്ടു.

മണ്ഡലത്തില്‍ ഉണ്ടാവുന്നില്ല എന്നതായിരുന്ന ലീഗ് പ്രവര്‍ത്തകര്‍ പ്രധാനമായും അദ്ദേഹത്തിനെതിരെ ഉയര്‍ത്തുന്ന പരാതി. എന്നാല്‍ വിദേശകാര്യസഹമന്ത്രിയായതിനാലാണ് മണ്ഡലത്തില്‍ സജീവമാകാന്‍ കഴിയാഞ്ഞതെന്നും ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം തങ്ങളോട പറഞ്ഞതായാണ് റി്‌പ്പോര്‍ട്ട്.

ഇതേ തുടര്‍ന്ന് തങ്ങളും കെപിഎ മജീദും തമ്മില്‍ ഈ വിഷയം ചര്‍ച്ച ചെയ്തു. എംപി എന്ന നിലയില്‍ ഇ്ത്തവണ പ്രവര്‍ത്തകര്‍ക്കിടയില്‍ അഹമ്മദിനെതിരെയുള്ള വികാലം ശക്തമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി ത്‌ന്നെ നേരിട്ട് കണ്ട് ബോ്ധ്യപ്പെട്ടിരുന്നു.

ഇ അഹമ്മദിനെ മാറ്റി നിര്‍്ത്തുകയാണെങ്ങില്‍ പരിഗണിക്കാന്‍ സാധ്യതയുള്ള പേരുകളില്‍ ഒന്നാമന്‍ യൂത്ത് ലീഗ് നേതാവ് പിഎം സാദിഖലിയാണ്. പ്രവര്‍ത്തകര്‍ക്കിടിയില്‍ നിന്ന് ഉയരുന്ന പ്രധാന ആവശ്യം മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഊര്‍ജ്ജസ്വലരായ യുവാക്കളാവണം സ്ഥാനാര്‍ത്ഥിയാകേണ്ടത് എന്നാണ്. അബ്ദുസമദ് സമദാനി, അഹമ്മദ് കബീര്‍ തുടങ്ങിയ പേരുകളും സാധ്യത പട്ടികയില്‍ ഇടം പിടിക്കുന്നുണ്ട്.

മുസ്ലീം ലീഗില്‍ പാണക്കാട് തങ്ങളുടെതാണ് അവസാന വാക്ക്.  അതിനാല്‍  ആര് സ്ഥാനാര്‍ത്ഥി എന്നതല്ല മലപ്പുറത്ത് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുക എന്നാതാണ് തങ്ങളുടെ ലക്ഷ്യമെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു.