മുൻ പഞ്ചായത്ത് മെമ്പർമാർക്ക് ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കണം :ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ  

പരപ്പനങ്ങാടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അംഗങ്ങളായ മുൻ മെമ്പർമാർക്കുള്ള ആരോഗ്യ സുരക്ഷ പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസിൽ ചേർന്ന ആൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ ജില്ലാ പ്രവർത്തക സമിതി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു
സംസ്ഥാന പ്രസിഡണ്ട് കെ.വി.അബ്ദുറഹിമാൻ യോഗം ഉൽഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് കെ.ഒ അലി അദ്ധ്യക്ഷം വഹിച്ചു ജന:സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ സ്വാഗതം പറഞ്ഞു
മാർച്ച് 25 ന് മുമ്പായി ബ്ലോക്ക് തലങ്ങളിൽ യോഗങ്ങൾ വിളിച്ച് ചേർത്ത് പുതിയ മുൻ അംഗങ്ങൾക്ക് മെമ്പർഷിപ്പ് നൽകുന്നതാണ്   ബിച്ചിക്കോയ തങ്ങൾ, കോയ ഹാജി ( വണ്ടൂർ, കാളികാവ്) കെ.ഒ.അലി(അരീക്കോട് ,കൊണ്ടോട്ടി) പി.ടി.ഖാലിദ് മാസ്റ്റർ, ബീനാ സണ്ണി (പെരിന്തൽമണ്ണ, മങ്കട ) വി.കെ.എം ശാഫി, ലൈല (കുറ്റിപ്പുറം, പൊന്നാനി) സി.കെ.എ റസ്സാക്ക്, മോഹൻദാസ് ) തിരൂർ, താനൂർ) ഉമ്മർ ഒട്ടുമ്മൽ, സിദ്ദീഖ് മരക്കാർ (വേങ്ങര തിരൂരങ്ങാടി) ശശി പുന്നാര ,അശ്രഫ് തേക്കിൽ (മലപ്പുറം)യുസുഫ് അലി, ബീരാൻ കുട്ടി (പെരുമ്പടപ്പ്) സാദിക്കലി പോത്തുകല്ല് (നിലമ്പൂർ ) എന്നിവർ ബ്ലോക്ക് തലയോഗങ്ങൾക്ക് നേതൃത്വം നൽകും പഞ്ചായത്ത് തലയോഗങ്ങളും ചേർന്നതിന് ശേഷംജില്ലാ കമ്മറ്റി പുന:സംഘടിപ്പിക്കുന്നതിന്ന് ജില്ലയിലെ മുൻ മെമ്പർമാർഎല്ലാം പങ്കെടുക്കുന്ന ജില്ലാ സമ്മേളനം നടക്കുന്നതുമാണ്
കെ.എം.എ റഹ്മാൻ, സി.കെ.എ റസ്സാക്ക്, ഇ.കോയ ഹാജി, കെ.ശശീന്ദ്രൻ, കെ.മുഹമ്മദ് എന്ന ബാവുട്ടി, സി.എസ് മുഹമ്മദ്, കെ.വി.മൊയ്തീൻ മാസ്റ്റർ, എൻ.വി.മോഹൻദാസ്, ടി.മുഹമ്മദ് അശ്രഫ്, സി.രായിൻകുട്ടി, എ.വി.ലൈല, എം.കെ.അബൂബക്കർ ,പി.ഇമ്പിച്ചി കോയ തങ്ങൾ .കെ .ടി.സിദ്ധീഖ് മരക്കാർ എന്നിവർ പ്രസംഗിച്ചു