കൊണ്ടോട്ടിയില്‍ പത്താം ക്ലാസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മൊറയൂര്‍ സ്വദേശി അബ്ദുള്‍ സാലം(53) ആണ് അറസ്റ്റിലായത്.

പോസ്‌കോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മലപ്പുറം ജെ എഫ് സി എം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പിടിയിലായ അബ്ദുള്‍ സലാം കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണ്. പീഡന വിവരം പെണ്‍കുട്ടി അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്ന് അമ്മ നല്‍കിയ പരാതിയിലാണ് കൊണ്ടോട്ടി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.