മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന്

മലപ്പുറം: മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന് നടക്കും. ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് . വോട്ടെണ്ണെല്‍ ഏപ്രില്‍ 17 നായിരിക്കും വോട്ടെണ്ണല്‍. മാര്‍ച്ച് 23 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.മാർച്ച് 24ന് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 27. ഇതുസംബന്ധിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 16ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിക്കും.

ജമ്മു-കശ്മീരിലെ ശ്രീനഗര്‍, അനന്ത്നാഗ് എന്നീ ലോക്സഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും മലപ്പുറത്തിനൊപ്പം നടക്കും.  കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വാർത്താകുറിപ്പിൽ അറിയിച്ചു.