ഡിഫ്‌തീരിയ ബാധിച്ച്‌ മലപ്പുറത്ത്‌ യുവാവ്‌ മരിച്ചു

മലപ്പുറം: ഡിഫ്‌തീരിയ ബാധിച്ച്‌ മലപ്പുറത്ത്‌ യുവാവ്‌ മരിച്ചു. പുളിക്കല്‍ സ്വദേശി മുഹമ്മദ്‌ അഫ്‌സാഖ്‌(14) ആണ്‌ മരിച്ചത്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഡിഫ്‌തീരയ ബാധിച്ച്‌ താനൂരില്‍ ഒരു കുട്ടി മരിച്ചിരുന്നു.

ഒരാള്‍കൂടി ഡിഫ്‌തീരിയ ബാധിച്ച്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഇതോടെ മലപ്പുറം ജില്ലയില്‍ ഡിഫ്‌തീരിയ പേടി വര്‍ദ്ധിച്ചിരിക്കുകയാണ്‌.

കഴിഞ്ഞവര്‍ഷത്തില്‍ ഡിഫ്‌തീരിയ ബാധിച്ച്‌ രണ്ട്‌ കുട്ടികള്‍ മലപ്പുറത്ത്‌ മരിച്ചിരുന്നു. ജില്ലയില്‍ ആരോഗ്യ വകുപ്പ്‌ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും പലരും പ്രതിരോധ കുത്തിവെപ്പന്‌ സഹകരിക്കാതെ അവഗണിക്കുകയാണ്‌ ചെയ്യുന്നത്‌.