താനൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ മലേറിയ ബാധിച്ചു മരിച്ചു

untitled-1-copyതാനൂ൪: സി ആർ പി എഫ് ജവാന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. താനൂർ കിഴക്കെ മുക്കോല വെള്ളത്തേടത്ത് ലിജേഷ് എന്ന സബി (38)യാണ് ഉത്തര പ്രദേശിലെ രാംപ്പൂരില്‍ വച്ച് മലേറിയ പിടിപപെട്ട് മരണപ്പെട്ടത്.17 വ൪ഷമായി സ൪വ്വീസില്‍ പ്രവേശിച്ചിട്ട്. സി.ആ൪.പി.എഫില്‍ വെപ്പണ്‍ മെക്കാനിക്കല്‍ വിഭാഗത്തിലായിരുന്നു ലിജേഷ്.ഒരു മാസം മു൯പ് അവധിക്ക് നാട്ടില്‍ വന്ന് തിരിച്ചു പോയതായിരുന്നു.

ശനിയാഴ്ച്ച വൈകിട്ടായിരുന്നു മരണം സംഭവിച്ചത്.മൃതശരീരം വിമാനമാ൪ഗ്ഗം കോയമ്പത്തൂരില്‍ എത്തിച്ച് റോഡ് മാ൪ഗ്ഗം ജന്മനാടായ താനൂ൪ കിഴക്കേ മുക്കോലയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
ആ൪.എ.എഫ്.ഉദ്യേഗസ്ഥനായ എസ്.ഐ ബിജുകുമാ൪, സി.ആ൪.പി.എഫ് ഉദ്യേഗസ്ഥനായ രാജേഷ് എന്നിവ൪ മൃതദേഹത്തെ അനുഗമിച്ച് താനൂരിൽ എത്തിയിരുന്നു.

താനൂ൪ എസ്.ഐ.സുമേഷ് സുധാക൪, വി.അബ്ദുറഹിമാൻഎം.എൽ.എയ്ക്ക് വേണ്ടി സെക്രട്ടറി ജനാ൪ദ്ദന൯ പേരാമ്പ്ര നഗരസഭ ചെയ൪പേഴ്സണ്‍ സി.കെ.സുബൈദ രാഷ്ട്രീയപ്രതിനിധികളായബി.ജെ.പി.ജില്ലാപ്രസിഡന്റ് രാമചന്ദ്ര൯, സി.പി.ഐ.എം ഏരിയ സെക്രട്ടറി ഇ.ജയൻ, മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി എം.പി അഷ്റഫ് ,വി.പി.ശശികുമാർ, കെ.ജനചന്ദ്ര൯, രവി തേലത്ത്, താനൂർ വില്ലേജ് ഓഫിസ൪ ശ്രീനിവാസ൯
എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.
മൃതദേഹം ഔദ്യേഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
പൊതു ദ൪ശനത്തിനു വച്ച മൃദദേഹം ഒരു നോക്ക് കാണാ൯ ആയിരങ്ങളാണ് വീട്ടുവളപ്പില്‍ തടിച്ചു കൂടിയത്.
ഭാര്യ:സ്വപ്ന(താനാളൂ൪ ഗ്രമപഞ്ചായത്ത് ഓവ൪സിയ൪)
മക്കള്‍: ധ്യാ൯ലാല്‍(5) ,ധനുഷ്(3).
പിതാവ്:രാമ൯കുട്ടി.
മാതാവ്:സരോജിനി
സഹോദരങ്ങള്‍:ലിജു,ലിസി