സിവില്‍ സ്റ്റേഷനില്‍ വിവിധയിടങ്ങളില്‍ സി.സി. ക്യാമറ സ്ഥാപിച്ചു:വൈകിവരു ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാവും

മലപ്പുറം: മലപ്പുറം സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ സ്ഥിരമായി വൈകി വരുന്നുവെ പരാതിയെ തുടര്‍ന്ന് സിവല്‍ സ്റ്റേഷന്‍ പ്രവേശന കവാടത്തിലും വിവിധയിടങ്ങളിലും സി.സി ക്യാമറകള്‍ സ്ഥാപിച്ചു.   ജീവനക്കാര്‍ വരുതും പോകുതും കലക്ടര്‍ക്ക് ചേമ്പറിലിരു് കാണാനാവും.  കലക്‌ട്രേറ്റിലെ റവന്യൂ ഓഫീസുകളില്‍ പഞ്ചിങ് സംവിധാനമുണ്ടെങ്കിലും മറ്റ് ഓഫീസുകളില്‍ പഞ്ചിങ് സംവിധാനമില്ലാത്തതാണ് ജീവനക്കാര്‍ വൈകി വരാന്‍ കാരണം.  രാവിലെ 10ന് വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസിലെത്തുവര്‍ക്ക് മണിക്കൂറുകളോളം ഉദ്യോഗസ്ഥരെ  കാത്ത് നില്‍ക്കേണ്ടി വരുതായി പരാതി ലഭിച്ചതിനെ തുടര്‍ാണ് നടപടി.  ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ കൃത്യസമയത്ത് ഓഫീസിലെത്തുന്നുവെ്ന്ന് ഓഫീസ് മേധാവികളും ജില്ലാതല ഉദ്യോഗസ്ഥരും ഉറപ്പ് വരുത്തണം.  അവധി ദിവസങ്ങളുടെ തലേദിവസം ഉദ്യേഗസ്ഥര്‍ നേരത്തേ പോകുന്നതും ഒഴിവാക്കണം.   പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ കാലതാമസം കൂടാതെ നല്‍കണം.  സര്‍ട്ടിഫിക്കറ്റുകളും മറ്റ് സേവനങ്ങളും സമയ ബന്ധിതമായി ലഭ്യമാക്കണം.  ഇവ ലഭിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ ജനങ്ങള്‍ക്ക് 2012ലെ സേവനാവകാശ നിയമ പ്രകാരം പരാതി നല്‍കി നഷ്ടപരിഹാരം തേടാവുതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.