അതിക്രമങ്ങള്‍ക്കിരയാവു കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കരുത്

മലപ്പുറം:അതിക്രമങ്ങള്‍ക്കിരയാവു കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചു. ‘അധികാരികളുടെ ശ്രദ്ധയിലെത്തുംവരെ ഷെയര്‍ ചെയ്യൂ’ എന്ന് പറഞ്ഞ് അക്രമങ്ങള്‍ക്കിരയാകു കുട്ടിക്ക് നീതി ലഭിക്കുക എന്ന ഉദ്ദേശത്തോടെ പ്രചരിപ്പിക്കു ചിത്രങ്ങള്‍പലപ്പോഴും വിപരീത ഫലമാണുണ്ടാക്കുക.

വീട്ടില്‍ നിന്നും കാണാതാകു പെകുട്ടിയെ കണ്ടെത്തുതിനായി കുട്ടിയുടെ ഫോേട്ടാ സഹിതം വിശദമായ ഒരു പോസ്റ്റ് നല്ല ഉദ്ദേശത്തോടെ തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാറുണ്ട്. പിന്നീട് ഈ കുട്ടി സമൂഹത്തിലേക്കിറങ്ങുമ്പോഴുണ്ടാകുന്ന മനസികപ്രയാസം വളരെ കൂടുതലാകും. ഒരുപക്ഷെ കുട്ടിയെ തിരിച്ചുകിട്ടിയതിനു ശേഷവും ഈ പോസ്റ്റും ചിത്രങ്ങളും പ്രചരിച്ചുകൊണ്ടേയിരിക്കുന്നുമുണ്ടാകും. ഇതും കുട്ടിയുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്നു.

ലൈംഗികാതിക്രമങ്ങള്‍ക്കിരയാകുന്ന കുട്ടിയുടെ വിവരങ്ങളും, ബാലവേല ബാലഭിക്ഷാടനം എന്നിവ ചെയ്യുന്ന കുട്ടികളുടെ വിവരങ്ങളും ഫോേട്ടായും, വിദ്യാഭ്യാസസ്ഥാപനങ്ങളിലോ മറ്റു പൊതുസ്ഥലങ്ങളിലോ അക്രമങ്ങള്‍ക്കിരയാകുന്ന കുട്ടികളുടെ ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്നതുകൊണ്ടും മുകളില്‍ പറഞ്ഞരീതിയിലുള്ള പ്രത്യാഘാതങ്ങള്‍ തയൊണ് കുട്ടികളിലുണ്ടാക്കുന്നത്. ഏതെങ്കിലും തരത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്ന സംരക്ഷണം ആവശ്യമുള്ള കുട്ടികളുടെയോ, കാണാതാകുന്ന കുട്ടികളുടെയോ, കുറ്റാരോപിതരായ കുട്ടികളുടെയോ, അല്ലെങ്കില്‍ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെട്ട കുട്ടികളുടെയോ, വ്യക്തിത്വം തിരിച്ചറിയുന്ന വിധത്തില്‍ പേര് , ഫോേട്ടാ , അഡ്രസ്, മാതാപിതാക്കളുടെ പേര്, താമസ സ്ഥലം, പഠിക്കു സ്ഥാപനം എന്നിവ ഏതെങ്കിലും തരത്തില്‍ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലോ (TV, RADIO, AUDIO ), അച്ചടിമാധ്യമങ്ങളിലോ, ഇന്റ്റെര്‍നെറ്റ്, ഫേസ്ബുക്, വാട്‌സ്ആപ്പ്, തുടങ്ങിയ നവ മാധ്യമങ്ങളിലോ പ്രചരിപ്പിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം IPC 228 (അ)പ്രകാരം 6 മാസം മുതല്‍ 2 വര്‍ഷം വരെ തടവ് ലഭിക്കാവു കുറ്റകൃത്യമാണ്. കൂടാതെ 2015 -ലെ ബാലനീതി നിയമം സെക്ഷന്‍ 74 പ്രകാരവും, 2012 -ലെ പോക്സോ നിയമം സെക്ഷന്‍ 23 (1 ) പ്രകാരവും ഇത് ഗുരുതരമായ കുറ്റകൃത്യമായിട്ടാണ് കണക്കാക്കുന്നത്.

എന്നാല്‍ ഇതിനുപകരമായി ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നിയമപരമായാണ് നാം കാര്യങ്ങള്‍ ചെയ്യേണ്ടത്. കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി മാത്രം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈനിനെ പ്രയോജനപ്പെടുത്താം, ചൈല്‍ഡ് ലൈന്‍ നാഷണല്‍ ടോള്‍ഫ്രീ നമ്പറായ 1098 ല്‍ വിളിച്ചറിയിക്കുകയോ അല്ലെങ്കില്‍ പോലീസ് സംവിധാനങ്ങളെ അറിയിക്കുകയോ ചെയ്യാം.