മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ സ്റ്റോപ്പിലേക്ക് ഇടിച്ച് കയറി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

malappiram accidentമലപ്പുറം :നിയന്ത്രണം വിട്ട കാര്‍ ബസ്റ്റോപ്പിലേക്ക് ഇടിച്ചകയറി വിദ്യാര്‍ത്ഥികല്‍ക്ക്് പരിക്ക് .പാണക്കാട് എടായിപ്പാലത്ത് ബുധനാഴ്ച വൈകട്ട് സ്‌കൂള്‍ വിട്ട് ബസ്സ് കാത്തു നില്ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു.

അപകടത്തില്‍ പാണക്കാട് ദാറുല്‍ഉലും ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ ആഷിഖ്, തബ്ഷീര്‍, മുഹമ്മദ്, മിഖ്ദദ്, പികെ ആദര്‍ശ്, സല്‍മാന്‍ ഹാരിസ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഖദീജ്ത്തുശിഫ എന്നിവര്‍ക്ക് പരിക്കേറ്റു ഇവരെ മലപ്പുറത്തെ് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പി്ച്ചു.

വേങ്ങര ഭാഗത്തുനിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്്. കാര്‍ ആദ്യം ബസ് സ്റ്റോപ്പിനടുത്തുള്ള നേര്‍ച്ചപ്പട്ടിയിടിച്ച് തകര്‍ത്താണ് കുട്ടുകളുടെ ഇടയിലേക്ക് പാഞ്ഞുകയറിയിത്. ഇതുമൂലും വേഗത കുറഞ്ഞതിനാല്‍ വന്‍ ദുരന്ദം ഒഴിവായി.

Share news
error: Content is protected !!
Scroll to Top