കാര്‍ ഇടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ചു.

തേഞ്ഞിപ്പലം: ദേശീയപാത കാക്കഞ്ചേരിയില്‍ കാര്‍ ഇടിച്ചു കാല്‍നട യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി ബഹദൂര്‍റാം (24) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. റോഡ് മുറിച്ച് കടക്കുന്നതിന്ടെ ചേളാരി ഭാഗത്ത് നിന്നും അമിത വേഗതയിലെത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍പെട്ട കാറില്‍ തന്നെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.