ഉപതെരഞ്ഞെടുപ്പ് :അവധിയും മദ്യ നിരോധനവും പ്രഖ്യാപിച്ചു

Story dated:Saturday May 13th, 2017,11 17:am
sameeksha

മലപ്പുറം: ആലങ്കോട്, കണ്ണമംഗലം ഗ്രാമ പഞ്ചായത്തുകളിലെ ചിയാന്നൂര്‍ ,ചെങ്ങാനി നിയോജക മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുതിനാല്‍ പോളിങ് സ്റ്റേഷനുകളായ കാരാട്ടാലുങ്ങള്‍ മുനവ്വറുല്‍ ഉലൂം മദ്രസക്കും ചിയാനൂര്‍ എ.എം.എല്‍.പി. സ്‌കൂളിനും മെയ് 16, 17 ദിവസങ്ങളില്‍ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കു മെയ് 17നു നിയോജക മണ്ഡല പരിധിയില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ഇതിനു പുറമെ മണ്ഡല പരിധിയില്‍ മെയ് 15നു വൈകുന്നേരം അഞ്ചു മുതല്‍ മെയ് 18 ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ മദ്യ വില്‍പനയും ജില്ലാ കലക്ടര്‍ നിരോധിച്ചു.