മലപ്പുറം പെരിങ്ങാവില്‍ വീടിനുമുകളില്‍ കുന്ന് ഇടിഞ്ഞ് 8 മരണം; ഒരാളെ രക്ഷപ്പെടുത്തി

മലപ്പുറം: വാഴയൂര്‍ പെരിങ്ങാവില്‍ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ എട്ടുപേര്‍ മരച്ചു. ഒരാളെ രക്ഷപ്പെടുത്തി. അപകടം സമയത്ത് വീട്ടില്‍ ഒമ്പതു പേരാണ് ഉണ്ടായിരുന്നത്.

അസ്‌കര്‍ എന്നയാളുടെ വീടാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുനില വീടിന്റെ മുകളിലേക്ക് സമീപത്തെ മണ്ണെടുത്ത കുന്ന് ഇടിഞ്ഞുവീഴുകയായിരുന്നു.

അസ്‌കറിന്റെ ജ്യേഷ്ടന്‍ ബഷീര്‍, ഭാര്യ സാഹിറ, മക്കളായ മുബഷീറ, മുഷ്വിക്, ബഷീറിന്റെ സഹോദരന്‍ അസീസിന്റെ ഭാര്യ ഹയറുന്നീസ എന്ന റയ്ഹാനത്ത്, ബന്ധുവായ മൂസ ഇല്ലിപ്പുറത്ത്, അയല്‍വാസിയായ മഹമ്മദലി, അദേഹത്തിന്റ മകന്‍ സഫ്‌വാന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

മലപ്പുറം ജില്ലയില്‍ കനത്ത മഴയാണ് തുടരുന്നത്.

Related Articles