മലാപറമ്പ് എയുപി സ്‌കൂള്‍ പൊളിച്ചു; നാട്ടുകാര്‍ പ്രതിഷേധത്തില്‍

malapparambu a u p schoolകോഴിക്കോട് : മലാപറമ്പ് എയുപി സ്‌കൂള്‍ ഇന്നലെ രാത്രി പൊളിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോഴിക്കോട് വയനാട് റോഡ് ഉപരോധിക്കുകയാണ്. എ പ്രദീപ് കുമാര്‍ എംഎല്‍എയുടെയും മേയര്‍ എകെ പ്രേമജം ഉള്‍പ്പെടെ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റകെട്ടായാണ് പ്രതിഷേധിക്കുന്നത്. കെട്ടിടം പൊളിച്ച് നീക്കുന്നതിന് പിന്നില്‍ ഭൂമാഫിയ ആണെന്ന് എ. പ്രദീപ് കുമാര്‍ എംഎല്‍എ അറിയിച്ചു.

ഇന്നലെ തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് ബൂത്ത് ആയിരുന്ന മലാപറമ്പ് എയുപി സ്‌കൂള്‍ ഇന്ന് രാവിലെയാണ് പൊളിച്ച വിവരം നാട്ടുകാര്‍ അറിഞ്ഞത്. ജെസിബി ഉപയോഗിച്ചാണ് സ്‌കൂള്‍ പൊളിച്ച് മാറ്റിയത്.

അതേസമയം നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ച് പൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് അറിയിച്ചു. അതേസമയം സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ ലാഭകരമല്ലെന്ന മാനേജരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി ഇതിനിടെ രംഗത്തെത്തിയിരുന്നു.

 

ഫോട്ടോ കടപ്പാട് : ഡ്യൂള്‍ ന്യൂസ്‌