ഗദ്ദാഫിയുടെ സെക്‌സ് ചേംബറിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

gaddaffiട്രിപ്പോളി: ലിബിയന്‍ മുന്‍ ഭണാധികാരി മുഹമ്മദ് ഗദ്ദാഫിയുടെ 48 വര്‍ഷത്തെ ഭരണത്തിനിടയില്‍ ആയിരക്കണക്കിന് പെണ്‍കുട്ടികളും ആണ്‍കുട്ടികളും അതിക്രൂരമായി ലൈംഗിക പീഡനത്തിന് വിധേയമായി എന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഗദ്ദാഫി കുട്ടികളെ ബലാത്സംഗം ചെയ്യുകയും തല്ലിച്ചതയ്ക്കുകയും, ലൈംഗിക അടിമകളാക്കി കൊട്ടാരങ്ങളില്‍ വര്‍ഷങ്ങളോളം പാര്‍പ്പിക്കുകയും ചെയ്തിരുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബിബിസി 4 ചാനല്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയാണ് ഇത്തരം ലൈംഗീക അതിക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.

ഇവര്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ ഇരകളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിന് മുമ്പ് പരിശോധനകള്‍ നടത്തിയിരുന്ന മുറികളും സംവിധാനങ്ങളുമടക്കം ചിത്രീകരിച്ചിട്ടുണ്ട്. ഇവിടെ പ്രവേശിക്കുന്ന കുട്ടികള്‍ക്ക എന്തെങ്ങിലും ലൈംഗികരോഗങ്ങള്‍ ഉണ്ടോയെന്നറിയുവാനാണത്രെ ഈ പരിശോധനകള്‍ .

gaddaffies sex chemberയൂണിവേഴ്‌സിറ്റികളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും പതിനാല് വയസ്സുള്ള വിദ്യാര്‍ത്ഥികളെ പിടികൂടി ‘സര്‍വ്വീസ് ഗ്രൂപ്പ്’ എന്നറിയപ്പെടുന്ന ഗദ്ദാഫിയുടെ കിങ്കരന്‍മാര്‍ ഇത്തരം രഹസ്യ താവളങ്ങളിലെത്തിച്ച് നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നത്രെ. ഇത്തരം മുറികളില്‍ ലൈംഗിക ‘വിദ്യഭ്യാസം’ എന്ന ഓമനപ്പേരില്‍ പെണ്‍കുട്ടികള്‍ക്ക് പോണോഗ്രഫി ചിത്രങ്ങള്‍ കാണിച്ചുകൊടുക്കാന്‍ സംവിധാനങ്ങളൊരുക്കിയിരുന്നു.

പെണ്‍കുട്ടകളെ തിരഞ്ഞെടുക്കാന്‍ ഗദ്ദാഫി സ്‌കൂളുകളിലേക്കും യൂണിവേഴ്‌സിറ്റികളിലേക്കും സന്ദര്‍ശനം നടത്തുമായിരുന്നെന്നും ഇവിടെ നിന്ന് ഇഷ്ടപ്പെടുന്ന കുട്ടികളെ കണ്ടുവെക്കുകയും, മടങ്ങിപ്പോകുമ്പോള്‍ ഇവരുനടെ തലയില്‍ പതുക്കെ തട്ടുമെത്രെ . ഈ പെണ്‍കുട്ടികളെ ഗദ്ദാഫിയുടെ സര്‍വ്വീസ് ഗ്രൂപ്പ് തട്ടിക്കൊണ്ടുപോവുകയും ചെയ്യുമായിരുന്നെന്ന് ഈ ഡോക്യുമെന്ററിയില്‍ പറയുന്നു.

2011 ഒക്ടോബര്‍ 20 നാണ് ലിബിയന്‍ വിമതര്‍ ഗദ്ദാഫിയെ പിടികൂടി വധശിക്ഷയ്ക്ക് വിധേയനാക്കിയത്.