Section

malabari-logo-mobile

ഖത്തറില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗിഫ്റ്റ് വൗച്ചര്‍;വാട്‌സാപ്പില്‍ പ്രചരിക്കുന്നത് വ്യാജം

HIGHLIGHTS : ദോഹ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് അഞ്ഞൂറ് റിയാല്‍ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുമെന്ന് വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് അധികൃതര...

ദോഹ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് അഞ്ഞൂറ് റിയാല്‍ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുമെന്ന് വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് അധികൃതര്‍ അറിയിച്ചു. വാര്‍ത്താകുറിപ്പിലൂടെയാണ് ലുലു അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലാണ് വാട്‌സാപ്പ് വഴി ഈ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. മുന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും പത്തുപേര്‍ക്ക് ലിങ്ക് അയക്കുകയും ചെയ്താല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ അഞ്ഞൂറ് റിയാല്‍ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുമെന്നായിരുന്നു വാര്‍ത്ത.

sameeksha-malabarinews

ഈ പ്രചരിക്കുന്ന ലിങ്കുകള്‍ ആരും തന്നെ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുകയോ തുറന്നുനോക്കുകയോ ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം ഒരു സര്‍വേയോ പ്രമോഷനോ ലുലു നടത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!