മുന്‍ കാമുകനുനേരെ ആസിഡ് ആക്രമണം; യുവതി അറസ്റ്റില്‍

Story dated:Saturday June 10th, 2017,04 56:pm

മുംബൈ: മുന്‍ കാമുകനുനേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റില്‍. അക്രമത്തിനിരയായ സോളാങ്കി എന്നയുവാവും യുവതിയും തമ്മില്‍ ഒരുവര്‍ഷം മുമ്പാണ് പ്രണയത്തിലായത്. എന്നാല്‍ പിന്നീട് ഇവര്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് യുവാവ് ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

യുവാവ് ജോലി ചെയ്യുന്ന സ്ഥലത്തെത്തിയാണ് യുവതി സോളാങ്കിനു നേരെ ആസിഡ് ആക്രമണം നടത്തിയത്. ഇതെതുടര്‍ന്ന് യുവാവിന്റെ മുഖത്തും കൈകള്‍ക്കുമാണ് പൊളളലേറ്റത്. അതെസമയം യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഇരുപത്തഞ്ചുകാരിയായ യുവതി ജൂണ്‍ 14 വരെ പോലീസ് കസ്റ്റഡിയില്‍ തുടരും.