ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

By സ്വന്തം ലേഖകന്‍|Story dated:Monday August 14th, 2017,11 00:am

ദില്ലി: 2019 പകുതിയോടെ നടക്കേണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് 2018 അവസാനത്തോടെ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്കൊപ്പം തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി നടത്തണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ട്.

കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രത്യേക നിയമ നിര്‍മ്മാണം ആവശ്യമില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നുണ്ട്.