പൂര്‍ണ്ണ നഗ്നയായി മെക്‌ഡൊണാള്‍ഡ്‌സ് കട ആക്രമിക്കാനെത്തിയ യുവതിയുടെ വീഡിയോ വൈറലാകുന്നു

Topless-woman-destroys-Floridaനഗ്നയായ സ്ത്രീ ഫ്‌ളോറിഡയിലെ മെക്‌ഡൊണാള്‍ഡ്‌സ്് കടയില്‍ കയറി നടത്തിയ പരാക്രമണങ്ങളുടെ വീഡിയോ വൈറലാകുന്നു. മാനസിക വിഭ്രാന്തിയുള്ളത് പോലെ പെരുമാറിയ ഇവര്‍ കടയിലാകെ ഓടി നടന്ന് ബഹളം വെക്കുകയും സാധനങ്ങള്‍ വലിച്ചെറിയുകയുമായിരുന്നു. റഫ്ജിറേറ്ററില്‍ നിന്നും എടുത്ത വലിയ പാത്രം ജോലിക്കാരന്റെ തലയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നുണ്ട്.

സ്ത്രീയുടെ പരാക്രമങ്ങള്‍ സിസിടിവി വഴി കണ്ട മെക്‌ഡൊണാള്‍ഡ്‌സ്് തൊഴിലാളികളാണ് ഈ വീഡിയോ ലൈവ് ലീക്ക് വഴി പ്രസിദ്ധീകരിച്ചത്. അവസാനം ഒരു ഐസ്‌ക്രീം കോണ്‍ മണത്തു നോക്കിയശേഷം പരാക്രമങ്ങളെല്ലാം അവസാനിപ്പിച്ച് വളരെ ശാന്തയായി സ്ത്രീ പോവുകയായിരുന്നു.

അതേസമയം തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ഒരു സ്ത്രീ ചെയ്തു എന്നായിരുന്നു ഇവിടെയുള്ള ഒരു ജോലിക്കാരന്റെ ഇതിനോടുള്ള പ്രതികരണം.

[youtube]https://www.youtube.com/watch?v=PZggdRqEkxs[/youtube]

Related Articles