കുവൈത്തില്‍ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു

കുവൈത്ത്: കുവൈത്തില്‍ മലയാളി യുവാവ് ഷോക്കേറ്റതിനെ തുടര്‍ന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പത്തനംതിട്ട റാന്നി ചിറ്റാര്‍ വയ്യാറ്റുപുഴ കൈച്ചിറയില്‍ ജോര്‍ജിന്റെയും ചിന്നമ്മയുടെയും മകന്‍ ബിജു ജോര്‍ജ്ജ്(38)ആണ് മരിച്ചത്.

കുവൈത്ത് അല്‍റായിയിലെ പ്രിസ്മ അലൂമിനിയം ഫെബ്രിക്കേഷന്‍ കമ്പനിയിലെ ജോലിക്കാരനായിരുന്നു. ജോലിക്കിടെ ഡ്രില്‍ മെഷീനില്‍ നിന്ന് ഷോക്കേറ്റാണ് അപകടം സംഭവിച്ചത്. ഉടന്‍തന്നെ മുബാറാഖിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: ടെസിമോള്‍ ബിജു(ഹവലിയിലെ പ്രൈവറ്റ് ക്ലിനിക്കില്‍ നഴ്‌സാണ്). മക്കള്‍:ആല്‍ബിന്‍, എമിലിന്‍. മധ്യവേനല്‍ അവധിക്ക് ഭാര്യയും മക്കളും നാട്ടില്‍പോയി മറ്റന്നാള്‍ മടങ്ങിവരാനിരിക്കെയാണ് അപകടം സംഭവിച്ചത്. മൃതദേഹം ദജീജു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.