കുവൈത്തില്‍ മയക്കുമരുന്ന്‌ കേസില്‍ മലപ്പുറം സ്വദേശി ഉള്‍പ്പെടെ മുന്ന്‌ മലയാളികള്‍ക്ക്‌ വധശിക്ഷ

Untitled-1 copyകുവൈത്ത്‌: മയക്കുമരുന്ന്‌ കേസില്‍ പിടിയിലായ മൂന്ന്‌ മലയാളികള്‍ക്ക്‌ കോടതി വധശിക്ഷ വിധിച്ചു. മലപ്പുറം സ്വദേശി ഫൈസല്‍ മാഞ്ഞോട്ട്‌ ചാലില്‍, കാസര്‍കോട്‌ സ്വദേശി അബൂബക്കര്‍ സിദ്ദിഖ്‌(21), പാലക്കാട്‌ സ്വദേശി മുസ്‌തഫ ഷാബുല്‍ ഹമീദ്‌(41) എന്നിവര്‍ക്കാണ്‌ വധശിക്ഷ വിധിച്ചത്‌. മലപ്പുറം സ്വദേശിയായ ഫൈസലാണ്‌ കേസിലെ ഒന്നാം പ്രതി. ഷാഹുല്‍ ഹമീദ്‌, സിദ്ദീഖ്‌ എന്നിവര്‍ കേസിലെ രണ്ടും മൂന്നും പ്രതികളാണ്‌.

2015 ഏപ്രിലിലാണ്‌ കുവൈത്ത്‌ എയര്‍പോര്‍ട്ടില്‍ വെച്ച്‌ പ്രതികളെ 4 കോടി രൂപയുടെ ഹറോയിനുമായി പിടികൂടിയത്‌. കേസിലെ നാലമത്തെ പ്രതി ശ്രീലങ്കക്കാരിയായ യുവതിയാണ്‌. ഇവര്‍ക്കും കോടതി വധശിക്ഷതന്നെയാണ്‌ വിധിച്ചത്‌. കുവൈത്തില്‍ ചെറിയ അളവില്‍ പോലും മയക്കുമരുന്ന്‌ കടത്തുന്നത്‌ വലിയ കുറ്റമാണ്‌. എന്നതാണ്‌ കോടികളുടെ വില വരുന്ന മയക്കുമരുന്നുമായി പിടിയിലായ പ്രതികള്‍ക്ക്‌ കോടതി വധശിക്ഷ വിധിക്കാന്‍ കാരണമായത്‌.

1995 ലാണ്‌ കുവൈത്തില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ക്ക്‌ വധശിക്ഷ വിധിക്കുന്ന നിയമം പാസാക്കിയത്‌. മരണം വരെ തടവോ വധശിക്ഷയോ ആണ്‌ നിലവില്‍ ശിക്ഷയായി നല്‍കുന്നത്‌. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക്‌ അവസരമുണ്ട്‌.

Related Articles