കുവൈത്തില്‍ സ്വകാര്യ പാര്‍പ്പിടമേഖലയില്‍ താമസിക്കുന്ന വിദേശി ബാച്ചിലര്‍ മാരെ കണ്ടെത്താന്‍ ശക്തമായ പരിശോധന

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ പാര്‍പ്പിട മേഖലയില്‍ താമസിച്ചുവരുന്ന വിദേശി ബാച്ചില്‍മാരെ പിടികൂടാന്‍ മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി. സ്വദേശി കുടംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഒരു കാരണവശാലും വിദേശി ബാച്ചിലര്‍മാരെ തമാസിക്കാന്‍ അനുവദിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലുള്ള അനുമതി ശകതമായി അധികൃതര്‍ തടയുന്നത്.

സര്‍ക്കാര്‍ നടപ്പിലാക്കിയ ഭവനപദ്ധതിയിലൂടെ സ്വദേശികള്‍ക്ക് ലഭിച്ച വീടുകളാണ് ബാച്ചിലര്‍മാര്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. നിലവില്‍ പരിശോധനയില്‍ ഇത്തരത്തില്‍ താമസിക്കുന്ന 112 വീടുകളിലെ വൈദ്യുതി ബന്ധമാണ് അധികൃര്‍ വിച്ഛേദിച്ചത്.

മുനിസിപ്പില്‍ ഡയറക്ടറുടെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം കഴിഞ്ഞ ദിവസം പല സ്ഥലങ്ങളിലും പരിശോധന നടത്തിവരികയാണ്. സ്വകാര്യ പാര്‍പ്പിട മേഖലകളില്‍ പ്രവാസികള്‍ക്ക് താമസം നല്‍കുന്നു എന്ന പരാതി വര്‍ധിച്ച സാഹചര്യത്തിലാണ് മുന്‍സിപ്പാലിറ്റി പരിശോധന ശക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.