കുവൈത്തില്‍ രക്തപരിശോധനയില്‍ കൃത്രിമം; വിദേശ വനിതയുള്‍പ്പെട്ട സംഘം പിടിയില്‍

കുവൈത്ത് സിറ്റി: രാജ്യത്ത് ഇഖാമയ്ക്കുവേണ്ടി രക്തപരിശോധന നടത്തിയ റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ച സംഘത്തെ പിടികൂടി. ഉന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘത്തെ മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്.

വൈദ്യപരിശോന നടത്തുന്ന ഈ കേന്ദ്രത്തില്‍ സെക്യൂരിറ്റ് ഗാര്‍ഡ് മുതല്‍ ആരോഗ്യമന്ത്രാലയം പരിശോധകന്‍ വരെയുള്ള സംഘത്തെ നയിക്കുന്നത് ഒരു വിദേശ വനിതയാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പിടിയിലായവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.