Section

malabari-logo-mobile

മമ്പുറം വണ്‍വേയുടെ പേരില്‍ പരപ്പനങ്ങാടി റൂട്ടില്‍ ലോ ഫ്‌ളോര്‍ ബസ്സ്‌ റൂട്ട്‌ അനുവദിക്കാതിരിക്കാന്‍ നീക്കം

HIGHLIGHTS : തിരൂരങ്ങാടി :മലപ്പുറം ജില്ലക്ക അനുവദിച്ച കെഎസ്‌ആര്‍ടിസി ലോഫ്‌ളോര്‍ ബസ്സുകളില്‍ ഒന്ന്‌ മലപ്പുറം

tirurangadiതിരൂരങ്ങാടി :മലപ്പുറം ജില്ലക്ക അനുവദിച്ച കെഎസ്‌ആര്‍ടിസി ലോഫ്‌ളോര്‍ ബസ്സുകളില്‍ ഒന്ന്‌ മലപ്പുറം പരപ്പനങ്ങാടി റൂട്ടിലോടണെന്ന തീരുമാനം അട്ടിമറിക്കാന്‍ നീക്കം. ഈ റൂട്ടില്‍ മമ്പുറം ഭാഗത്ത്‌ റോഡിന്‌ വീത്‌ വളരെ കുറവാണെന്ന്‌ കാര്യം പറഞ്ഞാണ്‌ അനുവദിച്ച റൂട്ട്‌ തടയാനുള്ള ശ്രമം ശക്തമാകുന്നത്‌. വേങ്ങര കരിമ്പിലി കയറ്റവും ദുര്‍ഘടമാണെന്ന വാദവും ഈ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. ഇപ്പോള്‍ താത്‌ക്കാലികമായി അനുവദിച്ചിട്ടുള്ള ഈ റൂട്ട്‌ മമ്പുറത്തെ ഇടുങ്ങിയ റോഡിലുടെ ലോഫ്‌ളോറുകള്‍ക്ക്‌ പോകാന്‍ കഴിയില്ലെന്ന്‌ പറഞ്ഞ്‌ പിന്നീടി ഈ റൂട്ട്‌ നിര്‍ത്താനാണ്‌ അണിയറയില്‍ നീക്കം നടക്കുന്നത്‌.

എന്നാല്‍ ഏറെ കയറ്റിറക്കങ്ങളും ദുര്‍ഘടമായ പാതയുമുള്ള മലപ്പുറത്തെ പല ഉള്‍പ്രദേശങ്ങളിലുടെയുമാണ്‌ മറ്റു ലോഫ്‌ളോര്‍ ബസ്സുകള്‍ക്ക്‌ പല റുട്ടുകളും അനുവദിച്ചിട്ടുള്ളത്‌. പരപ്പനങ്ങാടി മലപ്പുറം റൂട്ടില്‍ നിലവില്‍ നാമമാത്രമായ കെഎസ്‌ആര്‍ടിസി ബസ്സുകളാണ്‌ ഓടുന്നത്‌. ഇവയാകട്ടെ മികച്ച കളക്ഷനുള്ളവയാണ്‌. ഈ റൂട്ട്‌ പ്രൈവറ്റ്‌ ബസുകള്‍ കളക്ഷന്‍ വാരുന്ന റൂട്ടാണ്‌. ഇവിടെ കെഎസ്‌ആര്‍ടിസി കൂടുതല്‍ ബസ്സുകള്‍ ഓടിക്കാത്തത്‌ പ്രൈവറ്റ്‌ ബസ്‌ഓപറേറ്റേഴ്‌സിന സഹായിക്കാനാണെന്ന ആരോപണം നിലവിലുണ്ട്‌. ഇതിനിടെയാണ്‌ അധികൃതര്‍ ഇത്തരമൊരു നീക്കവുമായി രംഗത്തെത്തുന്നത്‌.

sameeksha-malabarinews

തിങ്കളാഴ്‌ച മലപ്പുറും ഡിപ്പോയില്‍ നിന്ന്‌ ഉബൈദുള്ള എംഎല്‍എ ഫ്‌ളാഗ്‌ഓഫ്‌ ചെയ്യുന്ന മൂന്ന്‌ റുട്ടുകളില്‍ ഒന്നാണ്‌ ഇത്‌. മലപ്പുറത്ത്‌ നിന്ന്‌ വേങ്ങര വഴി പരപ്പനങ്ങാടിക്കും തിരിച്ച്‌ മലപ്പുറം വഴി നിലമ്പൂരേക്കുമാണ്‌ ഈ റുട്ട്‌. താത്‌ക്കാലികമായാണ്‌ ഈ റൂട്ട്‌ അനുവദിച്ചിട്ടുള്ളത്‌. മറ്റു രണ്ടെണ്ണം മലപ്പുറം- പൊന്നാനി-ഗുരുവായയൂര്‍, മലപ്പുറം-കോഴിക്കോട്‌-പാലക്കാട്‌ എന്നിവയാണ്‌. ഗുരുവായൂര്‍ ബസ്സ്‌ ഒരു തവണ പെരിന്തല്‍മണ്ണ വഴി തൃശ്ശൂരിലേക്കും സര്‍വ്വീസ്‌ നടത്തും. ഗുരുവായിരില്‍ നിന്ന്‌ മടങ്ങുന്നത്‌ പൊന്നാനി തിരൂര്‍ വഴിയുമായിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!