കരുനാഗപ്പള്ളിയില്‍ കെഎസ്‌ആര്‍ടി സൂപ്പര്‍ഫാസ്റ്റ്‌ കാറിലിടിച്ച്‌ 5 മരണം

car accidentകൊല്ലം: കരുനാഗപ്പള്ളിയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരുകുടുംബത്തിലെ അഞ്ച്‌ പേര്‍ മരിച്ചു. കടക്കാവൂര്‍ തൊട്ടിക്കല്‍ സ്വദേശികളാണ്‌ മരിച്ചവര്‍. ഷാഹില(19), സഹോദരി ഷാഹിദ(41) മക്കളായ മുഹമ്മദ്‌ ഹനീഷ്‌(16), മുഹമ്മദ്‌ അജ്‌മല്‍്‌(4), കാര്‍ ഡ്രൈവര്‍ നബീല്‍(21)എന്നിവരാണ്‌ മരിച്ചത്‌. കരുനാഗപ്പള്ളിക്ക്‌ സമീപം വവ്വാക്കാവില്‍ കാറില്‍ കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ്‌ ബസ്സിടിച്ചാണ്‌ അപകടമുണ്ടായത്‌.

കൊല്ലത്തുനിന്ന്‌ പലക്കാട്ടേക്ക്‌ പോവുകയായിരുന്നു സൂപ്പര്‍ഫാസ്റ്റ്‌ ബസ്സ്‌. വയനാട്ടില്‍ നിന്ന്‌ തിരുവനന്തപുരത്തേക്കു വരികയായിരുന്നു കാര്‍. ബുധനാഴ്‌ച രാവിലെയാണ്‌ അപകടമുണ്ടായത്‌. മരിച്ചവരുടെ മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക്‌ ആശുപത്രിയേക്ക്‌ മാറ്റിയിരിക്കുകയാണ്‌.

തിരുവനന്തപുരം കല്ലമ്പലം സ്വദേശിയുടെ കെ എല്‍16 എം 6654 എന്ന നമ്പറിലുള്ള ഓള്‍ട്ടോ കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌. അമിതവേഗതയാണ്‌ അപകടകാരണമെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Related Articles