കോഴിക്കോട് മൂന്നര വയസ്സുകാരിയെ മര്‍ദിച്ച പിതാവിനെ റിമാന്‍ഡ് ചെയ്തു

കോഴിക്കോട്: മുക്കം മണാശേരിയില്‍ മൂന്നര വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പിടിയിലായ പിതാവിനെ റിമാന്‍ഡ് ചെയ്തു. മുക്കം മണാശേരി മുതുകുറ്റി ചളിയാത്ത് ജയകുമാറിനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ മുക്കം പൊലീസ് കേസെടുത്തത്.

തിങ്കളാഴ്ചയാണ് ഇയാള്‍ പിടിയിലായത്. കുട്ടി കട്ടിലില്‍ കയറി ചാടിയതിനാണ് മര്‍ദിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
വെള്ളിയാഴ്ച നടന്ന സംഭവം തിങ്കളാഴ്ചയാണ്  പുറത്തറിഞ്ഞത്.

നഗരസഭാ കൌണ്‍സിലര്‍ അങ്കണവാടി വര്‍ക്കറെ കൂട്ടി കുട്ടിയുടെ വീട്ടിലെത്തി അന്വേഷിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇവരാണ് മുക്കം പൊലീസിലും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിലും വിവരമറിയിച്ചത്. നേരത്തെയും ഇയാള്‍ കുട്ടിയെ മര്‍ദിക്കുകയും പട്ടിയോടൊപ്പം കെട്ടിയിടാറുമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.