കോട്ടക്കല്‍ പൊല്‌സ്‌ സ്റ്റേഷനുനേരെ ആക്രമണം;4 പേര്‍ കസ്റ്റഡിയില്‍

Story dated:Tuesday August 4th, 2015,05 40:pm
sameeksha sameeksha

kottakkal police station 2കോട്ടക്കല്‍: കോട്ടക്കല്‍ പോലീസ്‌ സ്‌റ്റേഷനുനേരെ ആക്രമണം. തിങ്കളാഴ്‌ച രാത്രി 10.30 ഓടെയാണ്‌ സംഭവം നടന്നത്‌. മരവട്ടം ഗ്രേസ്‌വാലി കോളേജിന്‌ സമീപം സ്‌ത്രീകള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ രാത്രി കോളിങ്‌ ബെല്ലടിച്ച്‌ ശല്യം ചെയ്‌തതായി പോലീസിന്‌ പരാതി ലഭിച്ചിരുന്നു. ഇതെ തുടര്‍ന്ന്‌ അന്വേഷണത്തിനെത്തിയ പോലീസിനെ ഇവിടെ ചിലര്‍ തടഞ്ഞുവയ്‌ക്കുകയും പിടികൂടിയവരെ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. ഇത്‌ നിരസിച്ച പോലീസ്‌ ഇവരെ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. തുടര്‍ന്ന്‌ സംഘടിച്ചെത്തിയ 200 ഓളം പേര്‍ പോലീസിനെ ആക്രമിക്കുകയും സ്‌റ്റേഷന്റെ ജനലുകള്‍ എറിഞ്ഞു തകര്‍ക്കുകയുമായിരുന്നു. ആക്രമണത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌.

സംഭവത്തില്‍ നാലുപേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. ഇവരെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്‌.