വയോസൗഹൃദ നഗരം പദ്ധതി ഉദ്‌ഘാടനം

Story dated:Friday January 1st, 2016,12 24:pm
sameeksha sameeksha

kottakkal siകോട്ടക്കല്‍: കോട്ടക്കലിലെ വയോസൗഹൃദനഗരം പദ്ധതി ഉദ്‌ഘാടനം നഗരസഭ ഹാളില്‍ കോട്ടക്കല്‍ എസ്‌ ഐ മഞ്‌ജിത്ത്‌ലാല്‍ നിര്‍വഹിച്ചു.
പദ്ധതിയുടെ ഭാഗമായി വീടുകള്‍ കേന്ദ്രീകരിച്ച്‌ സര്‍വേ നടത്തുന്നതിന്‌ അങ്കണവാടി വര്‍ക്കര്‍മാരെയാണ്‌ ചുമതലപ്പെടുത്തിയിട്ടുള്ളത്‌.
60 വയസ്സിനു മുകളിലുള്ളവരുടെ പൂര്‍ണ സംരക്ഷണം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്‌ കോട്ടക്കലില്‍ നടപ്പിലാക്കുന്നത്‌. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്‌. നിലവില്‍ ചീനംപൂത്തൂര്‍,കോട്ടൂര്‍ ഭാഗങ്ങളില്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്‌. ചടങ്ങില്‍ നഗരസഭ സ്ഥിരംസമിതിയധ്യക്ഷന്‍ പി ഉസ്‌മാന്‍ കുട്ടി അധ്യക്ഷനായി. സ്ഥിരംസമിതിയധ്യക്ഷകളായ ടി വി സുലൈഖാബി, ടി വി മുംതാസ്‌, അശ്വതി, ബിന്ദു സംസാരിച്ചു.