കോട്ടക്കടവില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു;നിരവധി പേര്‍ക്ക് പരിക്ക്

 

തേഞ്ഞിപ്പലം: കോട്ടക്കടവ് പ്രബോധിനിക്ക് സമീപം ബസുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ നിരവിധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാലിലെ 9 മണിയോടെയാണ് അപകടം സംഭവിച്ചത്. പരപ്പനങ്ങടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യബസും കോഴിക്കോട് നിന്ന് മണ്ണൂര്‍ റെയിലിലേക്ക് വരികയായിരുന്ന സിറ്റി ബസ്സുമാണ് കൂട്ടിയിടിച്ചത്.

ബസുകള്‍ നേക്ക്‌നേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ്, ടി എം എച്ച് കോട്ടകടവ്, കല്ലമ്പാറ ശിഫ എന്നിവിടങ്ങിളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു. തുടര്‍ന്ന് കോഴിക്കോട്ടു നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് ക്രെയിന്‍ ഉപയോഗിച്ച് ബസുകള്‍ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.