കൊല്ലത്ത് ക്യാന്‍സര്‍ രോഗിയായ 90 കാരിയെ പീഡിപ്പിച്ചു

കൊല്ലം :കൊല്ലത്ത് ക്യാന്‍സര്‍ രോഗിയായ 90 കാരിയെ കത്തികാട്ടി പീഡിപ്പിച്ചതായി പരാതി. കടയ്ക്കല്‍ സ്വദേശിയെയാണ് അയല്‍വാസി കത്തികാട്ടി പീഡിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് വൃദ്ധയില്‍നിന്ന് മൊഴിയെടുത്തു.

അ്യല്‍വാസിയായ ബാബു എന്ന വിജയകുമാറിനെതിരെയാണ് വൃദ്ധയുടെ മൊഴി. തിരുവോണദിവസം രാത്രിയിലാണ് സംഭവം. പീഡനവിവരം ബന്ധുക്കള്‍ മറച്ചുവെച്ചു എന്ന് ആരോപണമുണ്ട്.

സംഭവത്തില്‍ മനുഷ്യാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ച്ചയ്ക്കകം കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം എസ്പിയോട് കമ്മീഷന്‍ ഉത്തരവിട്ടുണ്ട്.