കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ക്ഷണിച്ചിട്ടില്ല; പന്ന്യന്‍ രവീന്ദ്രന്‍

Panniyan-Raveendranതിരു: കെഎം മാണിയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചിട്ടില്ലെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മാണിയെ ക്ഷണിക്കാന്‍ ആരുവിചാരിച്ചാലും പറ്റില്ലെന്നും ഏതെങ്കിലും മത-ജാതി പാര്‍ട്ടികളെ മുന്നണിയിലെടുക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു. എല്‍ഡിഎഫിന്‌ മാണിയെയും ലീഗിനേയും വേണ്ടെന്നു പറഞ്ഞ പന്ന്യന്‍ മാണിക്കെതിരായ കേസ്‌ എന്തായെന്നും ചോദിച്ചു.

കെഎം മാണിയെ മന്ത്രിയാക്കാന്‍ മുന്നണിയിലേക്ക്‌ ക്ഷണിച്ചിരുന്നുവെന്ന കേരള കോണ്‍ഗ്രസിന്റെ ആരോപണത്തിന്‌ മറുപടി പറയുകയായിരുന്നു പന്ന്യന്‍. എല്‍ഡിഎഫ്‌ ഒരു കൂട്ടായിമയാണ്‌. ആരുവിചാരിച്ചാലും മാണിയെ ക്ഷണിക്കാന്‍ പറ്റില്ല.

പിണറായി വിജയനുള്ള മറുപടി അടുത്ത പൊതുയോഗത്തില്‍ നല്‍കുമെന്നും പന്ന്യന്‍ പറഞ്ഞു. പൊതുയോഗത്തില്‍ പറഞ്ഞതിന്‌ പൊതുയോഗത്തിലൂടെയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന്‌ വാര്‍ത്താസമ്മേളനത്തിലൂടെയും ലേഖനത്തില്‍ പറഞ്ഞതിന്‌ ലേഖനത്തിലൂടെയും മറുപടി നല്‍കുമെന്ന്‌ പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.