അനീഷ്‌ മാഷെ പിരിച്ചുവിട്ട നടപടി ഡിപിഐ റദ്ധാക്കി

Untitled-1 copyമലപ്പുറം: മാനേജര്‍ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടതിനെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌ത കെകെ അനീഷ്‌ മാസ്റ്ററെ പിരിച്ചുവിട്ട നടപടി പൊതുവിദ്യഭ്യാസ ഡയറക്ടര്‍ റദ്ധാക്കി. മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ സൈതലവിയുടെ നടപടിയാണ്‌ ഡിപിഐ തെറ്റാണെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌. അനീഷ്‌ മാസ്റ്റര്‍ മരിച്ച ദിവസം വരെയുള്ള എല്ലാ ആനുകൂല്യങ്ങളും കുടുംബത്തിന്‌ നല്‍കും.
അനീഷിനെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന്‌ ഡിപിഐക്ക്‌ നല്‍കിയ പരാതിയിലാണ്‌ നടപടി. അനീഷിന്റെ മരണശേഷമാണ്‌ തെളിവെടുപ്പടക്കമുള്ള നടപടികള്‍ ആരംഭിച്ചിച്ചത്‌്‌.
പ്യൂണായ അഷറഫിനെ സ്‌കൂളില്‍ വെച്ച്‌ ആക്രമിച്ച്‌ മാരകമായി പരിക്കേല്‍പ്പിച്ചു എന്ന കേസ്‌ ചമച്ചാണ്‌ അനീഷിനെ ആദ്യം സസ്‌പെന്റ്‌ ചെയ്യുന്നത്‌. പിന്നീട്‌ 2014 ജൂണ്‍ 18ന്‌ അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന്‌ പിരിച്ചുവിടുകയായിരുന്നു.്‌ വിദ്യഭ്യാസവകപ്പും സ്‌കൂള്‍ മനേജരും നടത്തിയ നീതി നിഷേധത്തില്‍ മനം നൊന്ത്‌ അനീഷ്‌ മാസ്റ്റര്‍ 2014 സെപ്‌റ്റംബര്‍ രണ്ടിന്‌ മലമ്പുഴയിലെ ഒരു ലോഡിജില്‍ വെച്ച്‌ ആത്മഹത്യ ചെയ്യുകയായിരുന്നു.
തിടുക്കപ്പെട്ട്‌ അനീഷിനെ പിരിച്ചുവിട്ട അന്നത്തെ മലപ്പുറം ഡിഡി ഗോപിയുടെ നടപടി തെറ്റായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറിയുന്നുണ്ട്‌. പിരിച്ചുവിടലിന്‌ ആധാരമായി കാണിച്ച പ്യൂണിനെ ആക്രമിച്ചു എന്നു പറയുന്ന ക്രിമിനല്‍ കേസു തന്നെ കെട്ടിച്ചമച്ചതാണെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു. അഷറഫിന്‌ വൂണ്ട്‌ സര്‍ട്ടിഫിക്കേറ്റ്‌ അനുവദിച്ച കോഴിക്കോട്‌ ചെറുവണ്ണുര്‍ കോയാസ്‌ ആശുപത്രിയുടമ കോയ ഈ കേസില്‍ വ്യാജ വൂണ്ട്‌ സര്‍ട്ടിഫിക്കേറ്റ്‌ നല്‍കിയതിന്‌ റിമാന്റിലായിരുന്നു.
അനീഷ്‌ മാസ്റ്ററുടെ മരണവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ കേസുകളാണ്‌ നിലവിലുള്ളത്‌. മലമ്പുഴ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ ക്രൈംബ്രാഞ്ച്‌ ആണ്‌ അന്വേഷിക്കുന്നത്‌. മറ്റൊന്ന്‌ വ്യാജവൂണ്ട്‌ സര്‍ട്ടിഫിക്കേറ്റ്‌ ഉണ്ടാക്കിയതിന്‌ ചെറുവണ്ണൂര്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തതും.