എല്ലാ ജില്ലകളിലും മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം; എല്ലാ പഞ്ചായത്തിലും കളിക്കളം

Story dated:Friday July 8th, 2016,11 56:am

stadiumതിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ 500 കോടി രൂപ വകയിരുത്തി. ജിവി രാജ, അയ്യങ്കാളി സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ നവീരകരണത്തിനായി 30 കോടി രൂപയും ബജറ്റില്‍ മാറ്റി വച്ചു.

എല്ലാ പഞ്ചായത്തിലും കളിക്കളമെന്ന പദ്ധതി നടപ്പില്‍ വരുത്തുമെന്നും നീലേശ്വരം, ധര്‍മ്മടം, കൂത്തുപറമ്പ്, തിരുവണ്ണൂര്‍, നിലമ്പൂര്‍, ചിറ്റൂര്‍, ചാത്തന്നൂര്‍, ചാലക്കുടി , പ്രീതി കുളങ്ങര, അമ്പലപ്പുഴ, തുടങ്ങിയ സ്ഥലങ്ങളില്‍ പഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മിക്കുമെന്നും പ്രഖ്യാപിച്ചു. ഇതിനായി 5 കോടി രൂപ വകയിരുത്തി.

കലവൂര്‍ ഗോപിനാഥന്റെ പേരില്‍ ആലപ്പുഴയില്‍ വോളിബോള്‍ അക്കാദമി സ്ഥാപിക്കുമെന്നും പ്രഖ്യാപനം.