കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : നാല് ദിവസം നീണ്ടുനില്‍ക്കുന്ന മൂന്നാമത് കേരളസാഹിത്യോത്സവത്തിന് കോഴിക്കോട് തിരിതെളിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്തെ ഫെസിറ്റിവല്‍ വേദിയില്‍ വെച്ച മലയാളത്തിന്റെ എഴുത്തകാരന്‍ എംടി വാസദേവന്‍ നായര്‍ ആണ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്. പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ടുറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, നടന്‍ പ്രകാശ് രാജ്, കവി സച്ചിദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

കേരള ടുറിസം വകുപ്പിന്റെയും ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെയും സഹകരണത്തോടെ ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ ആണ് ഈ സാംസ്‌കാരികോത്സവം നടത്തുന്നത്.
വെള്ളിയാഴ്ച രാവില ഒമ്പതരയോടെ ആരംഭിച്ച വിവിധ സെഷനുകളില്‍ അന്തര്‍ദേശീയ എഴുത്തകാരടക്കം നിരവധി പേര്‍ പങ്കെടുത്തു.

പ്രശസ്ത ചരിത്രകാരി റൊമീല ഥാപ്പര്‍, എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്,കെഎസ്. ഭഗവാന്‍, ടി പത്മനാഭന്‍, രാജന്‍ കുരിക്കള്‍, എംജിഎസ് നാരായണന്‍, എംഎന്‍ കാരശ്ശേരി, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരടക്കമുള്ള സാംസ്ാകാരിക സാഹിത്യ ലോകത്തെ പ്രതിഭകളുടെ സാനിധ്യത്താല്‍ സമ്പന്നമായിരുന്നു വിവിധ സെഷനുകള്‍.