കുടുംബസമേതമുള്ള ഉല്ലാസയാത്രക്ക് ഏറ്റവുമനുയോജ്യം കേരളം

ദില്ലി:  ഇന്ത്യയില്‍ കുടുംബസമേതം ഉല്ലാസയാത്രനടത്താന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ടുറിസം മാസികയായ ലോണ്‍ലി പ്ലാനറ്റ് നടത്തിയ ഓണ്‍ലൈന്‍ പോളിലാണ് രാജ്യത്തിനകത്ത് സുരക്ഷിതവും സന്തോഷകരവുമായു കുടംബസമേതം ഉല്ലാസയാത്രനടത്താന്‍ കേരളത്തെ തിരഞ്ഞെടുക്കാമെന്ന് വോട്ട് ലഭിച്ചിരിക്കുന്നത്. മാസിക നല്‍കിവരുന്ന ‘ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ ഫാമിലീസ്’ എന്ന അവാര്‍ഡ് ഈ വര്‍ഷം കേരളം ടുറിസം വകുപ്പിന് ലഭിക്കും.

ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ ഇന്ത്യ ട്രാവല്‍ അവാര്‍ഡ് 2018ല്‍ നിരവധി വിഭാഗങ്ങളിലായി അവാര്‍ഡ് നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ വായനക്കാരിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുക.

തങ്ങള്‍ നടത്തിയ കഠിനപ്രയത്‌നത്തിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പ്രതികരിച്ചു.

2017ല്‍ 14,673,520 ടൂറിസ്റ്റുകളാണ് കേരളം സന്ദര്‍ശിച്ചത്. 2016ല്‍ ഇത് 13,172,535 ആയിരുന്നു.

ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനത്തിലും ഇത്തവണ മികച്ച വളര്‍ച്ചയാണ് കേരളത്തിന് ഉണ്ടായിട്ടുള്ളത്. 2017ല്‍ 33,383 കോടി രൂപയാണ് ടൂറിസത്തില്‍ നിന്നുമുള്ള വരുമാനം.

2021ഓടെ കേരളത്തിലേക്കുള്ള ആഭ്യന്തരടൂറിസ്‌ററുകളുടെ എണ്ണം 50% വര്‍ദ്ധിപ്പിക്കാനും, വിദേശടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കാനുമാണ് ടുറിസം വകുപ്പ് പദ്ധതിയിടുന്നത്.

Related Articles