ബജറ്റവതരണം നിയമപരമെന്ന് തിരുവഞ്ചൂര്‍

thiruvanchoor-radhakrishnanതിരുവനന്തപുരം: നിയമ സമഭയില്‍ വെള്ളിയാഴ്ച ധനകാര്യമന്ത്രി കെ എം മാണി ബജറ്റവതരിപ്പിച്ചത് നിയമ പരമായിട്ടാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എല്ലാ നടപടികളും പാലിച്ചു തന്നെയാണ് ബജറ്റവതരിപ്പിച്ചതെന്നും ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ബജറ്റവതരണത്തിനിടെ പ്രതിപക്ഷം സമരം നടത്തിയതില്‍ തെറ്റില്ലെന്ന് സി പി എം ജനറല്‍ സെക്കട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അഴിമതിക്കാരനായ ഒരാളെ ബജറ്റവതരിപ്പിയ്ക്കുന്നതില്‍ നിന്ന് തടയാന്‍ എന്തു മാര്‍ഗ്ഗവും സ്വീകരിയ്ക്കുെമന്നാണ് കാരാട്ട് പറയുന്നത്.

ബാര്‍ കോഴ കേസില്‍ കുറ്റാരോപിതനായ ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിയ്ക്കില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷം നിയമസഭയില്‍ സമരം നടത്തിയത്. പ്രതിഷേധത്തില്‍ എം എല്‍ എമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് യു ഡി എഫ് കരിദനം ആചരിയ്ക്കും